തിരുവനന്തപുരം : സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും. തിങ്കളാഴ്ച മുതല്‍ ജീവനക്കാര്‍ ഹാജരാകണം.
എന്നാല്‍ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി നല്‍കുക, സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, തുടങ്ങി അങ്കണവാടികള്‍ വഴി നടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കും.
കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും നടപടികള്‍. കൊവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളും പാലിക്കണം.
കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്കൂള്‍ കുട്ടികള്‍ക്കും താത്കാലിക അവധി നല്‍കിയത്.