മലമ്പുഴ: മലമ്പുഴ ജില്ല ജയിലിലെ ക്രിസ്മസ് ആഘോഷം പാലക്കാട് രൂപതാ മെത്രാന് മാര്‍ ജേക്കബ് മാനത്തോടത്ത് ഉദ്ഘാടനം ചെയ്തു ക്രിസ്മസ് സന്ദേശം നല്കി. സൂപ്രണ്ട് കെ.അനില്‍ കുമാറുമായി ചേര്‍ന്ന് കേക്ക് മുറിച്ച് അന്തേവാസികള്‍ക്ക് നല്കി.
ജീസസ് ഫ്രട്ടേണിറ്റി ഭാരവാഹിഫാ. മാര്ട്ടിന് തട്ടില്‍ .. യുവക്ഷേത്ര കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ലാലു ഓലിക്കല്‍ , ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബു, അസി. സൂപ്രണ്ട് മിനിമോള്‍ എന്നിവര്‍ സംസാരിച്ചു.
യുവക്ഷേത്ര കോളേജ് സൈക്കോളജി വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ചകരോള് ഗാനങ്ങളും കലാപരിപാടികളും ഉണ്ടായി.. കോളേജിന്റെ സംഭാവനയായി 100 പ്ലാസ്റ്റിക്ക് ചെയറുകള്‍ നല്കി.