ചെന്നൈ: തമിഴ്നാട്ടില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 20 വയസുകാരിയുടെ കഴുത്തുമുറിച്ച് 24കാരന്. അവസാന വര്‍ഷ കോളജ് വിദ്യാര്‍ഥിയായ 20കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ട്രിച്ചി തിരുവായൂരിലാണ് സംഭവം. ഓടുന്ന ബസില്‍ വച്ചാണ് യുവതിയെ ആര് അജിത് ആക്രമിച്ചത്. കൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ഇലക്ട്രീഷ്യനാണ് അജിത്. തഞ്ചാവൂരിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് യുവതി. ഇവര്‍ നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. അടുത്തിടെ ഇവരുടെ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
പെണ്‍കുട്ടി കോളേജിലേക്ക് ബസില്‍ പോകുമ്ബോഴാണ് സംഭവം നടന്നത്. തുടര്‍ച്ചയായി വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവാവ് യുവതിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. ബസില്‍ വച്ച് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തുമുറിക്കുകയായയിരുന്നു. തുടര്‍ന്ന് ബസില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ ബസിലെ മറ്റു യാത്രക്കാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.