കുവൈറ്റ് : കോവിഡിനെതിരെ അടിയന്തര സാഹചര്യത്തില്‍ ഫൈസര്‍ -ബയോണ്‍ടെക് വാക്സിന് ഉപയോഗിക്കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്കി. ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് ഫുഡ് സൂപ്പര്വിഷന് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദര്‍ അറിയിച്ചതാണിത്. വാക്സിനിലെ സുരക്ഷയും ഗുണനിലവാരവും പരിശോധിക്കാന്‍ നിയോഗിച്ച സമിതിയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.
വ്യാപകമായ വിതരണത്തിന് തെരഞ്ഞെടുത്ത വാക്സിനുകളുടെ പട്ടികയില്‍ ഫൈസറും ഉണ്ടെങ്കിലും അന്താരാഷ്ട്ര മെഡിക്കല്‍ സംഘടനകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമേ അന്തിമ പ്രഖ്യാപനമുണ്ടാവൂ.
