ആലപ്പുഴ: വോട്ട് ചെയ്യാനെത്തിയ ആള് കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ മഹാദേവികാട് കളത്തിപ്പറമ്പിൽ ബാലന് ആണ് കുഴഞ്ഞു വീണ് മരിച്ചിരിക്കുന്നത്. 57 വയസായിരുന്നു ഇദ്ദേഹത്തിന്.
രാവിലെ ഒന്‍പതരയോടെ മഹാദേവികാട് എസ്എന്‍ഡിപി എച്ച്എസില്‍ വോട്ടുചെയ്യാന്‍ എത്തിയപ്പോഴായിരുന്നു കുഴഞ്ഞു വീണത്. ഉടന്‍തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായി കഴിഞ്ഞില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്കാരം പിന്നീട് നടത്തുന്നതാണ്. ഭാര്യ സതി. മക്കള്‍ ബിനു, പരേതയായ ബിനിത.