വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ രണ്ടു പള്ളികളില്‍ വെടിയുതിര്‍ത്ത് 51 മുസ്ലിംകളെ കൊലപ്പെട്ടുത്തിയ പ്രതി കുറ്റകൃത്യം നടത്തുന്നതിനു മുന്‍പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ യാത്ര നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെത്തിയ പ്രതി അവിടെ മൂന്നു മാസം ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണസംഘം വെടിവയ്പ്പിനെക്കുറിറിച്ചു നല്കിയ വിശദമായ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
2019 മാര്‍ച്ച് 15നായിരുന്നു ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു പള്ളികളില്‍ പ്രതി ഫെയ്സ് ബുക്ക് ലൈവില്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ അഞ്ചു ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു.
നിരവധി വിദേശ രാജ്യങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ പ്രതി ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ചത് ഇന്ത്യയിലാണ്. 2015 നവംബര്‍ 21ന് ഇന്ത്യയിലെത്തിയ ഇയാള്‍ 2016 ഫെബ്രുവരി 18നാണ് മടങ്ങിയത്. ചൊന, ജപ്പാന്, റഷ്യ, ദഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ സന്ദര്ശിച്ചുണ്ടെങ്കിലും ഇവിടങ്ങില്‍ ഒരുമാസത്തോളമേ താമസിച്ചിട്ടുള്ളു. എന്നാല്‍ മൂന്നുമാസക്കാലം പ്രതി ഇന്ത്യയില്‍ എന്ത് ചെയ്യുകയായിരുന്നു എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും തന്നെ പറയുന്നില്ലെന്നും അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
30 കാരനായ പ്രതി ബ്രന്റൊന് ടാറന്റ് സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം 2012വരെ ജിം ട്രയിനറായി ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഇയാള്‍ ജോലിക്കു പോയിരുന്നില്ല. 2013ലാണ് വിദേശ യാത്ര തുടങ്ങിയത്. ഇതിനുള്ള ചെലവ് പിതാവില്‍ നിന്നു വാങ്ങുകയായിരുന്നു പതിവ്. ആസ്ത്രേലിയയിലേക്കായിരുന്നു ആദ്യ യാത്ര. ഉത്തര കൊറിയ അടക്കമുള്ള രാജ്യങ്ങളിലും സന്ദര്‍ശിച്ചിട്ടുണ്ട്.
വിദേശ യാത്രകളില്‍ പ്രതി ഏതെങ്കിലും വലതുപക്ഷ വംശീയ സംഘടനകളുമായോ മറ്റോ ബന്ധപ്പെട്ടതിന് തെളിവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ യാത്രകള്‍ക്കും അത്തരത്തിലുള്ള ബന്ധങ്ങള്‍ ഉള്ളതായി തെളിഞ്ഞിട്ടില്ല.