കൊല്ലം : പരവൂർ കോങ്ങാൽ ശാസ്താ സാംസ്കാരിക സമിതിയുടെ ജീവകാരുണ്യ വിഭാഗമായ സാന്ത്വനം ശാസ്താ സമിതി ചിറക്കര സ്വദേശി വീണയുടെ ചികിത്സാർത്ഥം സമിതി അംഗങ്ങളിൽ നിന്നും അംഗങ്ങളുടെ ബന്ധുമിത്രാധികളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സ്വരൂപിച്ച 3,25,000/- രൂപ ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാലിന്റെ സാന്നിധ്യത്തിൽ സമിതി രക്ഷാധികാരി ബിനു കുമാർ വീണയുടെ കുടുംബത്തിന് കൈമാറി

പ്രാണവായു കിട്ടാതെയുള്ള മരണമാകരുതേ എന്നാണ് വീട്ടുകാരുടെയും, നാട്ടുകാരുടെയും, പ്രാർത്ഥന
ചിറക്കര സ്വദേശിനി വീണക്ക് ഒരു ചുമയുടെ രൂപത്തിൽ ആയിരുന്നു അസുഖത്തിന്റെ തുടക്കം. ഒടുവിൽ അസുഖം കണ്ടെത്തി interstitial lung disease ശ്വാസം കിട്ടാൻ പറ്റാത്ത അവസ്ഥ. ഇപ്പോൾ ഒക്സിജൻ സിലിണ്ടർ വഴിയാണ് ജീവൻ നിലനിർത്തുന്നത്!!എത്രയും വേഗം വീണക്ക് ഒരു സർജറി ചെയ്താലേ ജീവൻ നില നിൽക്കൂ എന്നും, ഏകദേശം 90 ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമെന്നും ഡോക്ടർമാർ പറഞ്ഞു.

സാമ്പത്തികമായി ഒന്നുമില്ലാത്ത പെൺകുട്ടിയുടെ കുടുംബംത്തിന്റെ കയ്യിൽ ആകെ ഉള്ളത് ഒരു വീട് ആണ്. അതും ബാങ്കിൽ പണയം വെച്ച് വീണയുടെ ചികിത്സക്കായി മുടക്കുന്നു. ശരീരം ഒന്ന് അനങ്ങിയാൽ പോലും മരണം സംഭവിക്കാം എന്നാണ് ഡോക്ടർ പറയുന്നത്!
വീണയുടെ ചികിത്സക്കായി നന്മ നിറഞ്ഞ ആളുകളുടെ സഹായം ആവശ്യപെട്ടു സോഷ്യൽ മീഡിയ വഴി പോസ്റ്റ് നൽകിയത് ശ്രദ്ധയിൽ പെട്ട പരവൂർ കോങ്ങാൽ ശാസ്താ സാംസ്കാരിക സമിതിയുടെ ജീവകാരുണ്യ വിഭാഗമായ സാന്ത്വനം ശാസ്താ സമിതി ചിറക്കര സ്വദേശി വീണയുടെ ചികിത്സാർത്ഥം സമിതി അംഗങ്ങളിൽ നിന്നും അംഗങ്ങളുടെ ബന്ധുമിത്രാധികളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഏകദേശം 3,25,000/- രൂപ സ്വരൂപിക്കുകയും ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാലിന്റെ സാന്നിധ്യത്തിൽ സമിതി രക്ഷാധികാരി ബിനു കുമാർ വീണയുടെ കുടുംബത്തിന് കൈമാറുകയും ആയിരുന്നു.

1998ൽ രൂപികൃതമാകുകയും 1999ൽ രജിസ്റ്റർ ചെയ്യുകയും അന്നു മുതൽ കോങ്ങാൽ പ്രദേശത്തെ നിരവധി സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുകയും നിരവധി വർഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അഗധിമന്ദിരങ്ങളിൽ ‘അന്ന ധാനം നടത്തുകയും നിരവധി പേർക്ക് ചികിത്സാ സഹായം നൽകുകയും ചെയ്തു വരുന്നു. പ്രവാസിയായ സമിതി അംഗങ്ങൾ അവധിക്കു വരുമ്പോൾ സ്വന്തം കാശ് കൊണ്ട് സമിതിയുടെ പേരിൽ തുടങ്ങി വച്ച അഗധിമന്ദിരങ്ങളിലെ അന്നധാനം പരിപാടി ഇന്ന് നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ചികിത്സാ സഹായങ്ങളിൽ എത്തി നിൽക്കുന്നു
ചികിത്സ ധനസഹായ വിതരണ ചടങ്ങിൽ സമിതി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു….
ധന സമാഹരണത്തിൽ സമിതി കുടുംബാഗംങ്ങളും ഇന്ത്യൻ വായൂസേനാഗംങ്ങളും പ്രവാസി സുഹൃത്തുക്കളും പങ്ക് ചേർന്നു.
VEENA.S
Sunil Nivas
Edavattom
Chirakkara P.O
Chirakkara kalluvathukal
Kollam
Pin 691578
Name : SUNIL KUMAR
Ac/No : 6166886585
Bank : INDIAN BANK
IFSC.Cod: IDIB000C141
Branch: CHIRAKKARA
സഹോദരന്റെ നമ്പർ +919947667296
+918606044478
+919562802713