മോസ്കോ: റഷ്യയില്‍ മോസ്കോയിലെ ക്ലീനിക്കുകളില്‍ ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്പുട്നിക് ഫൈവ് വാക്സിന് വിതരണം ആരംഭിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യ സ്പുട്നിക് ഫൈവിന്റെ രജിസ്ട്രേഷന് നടത്തിയത്.
വാക്സിന് 95 ശതാമാനം ഫലപ്രദമാണെന്നാണ് റഷ്യയുടെ അവകാശവാദം. വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ വാക്സിന്റെ പരീക്ഷണം ഇപ്പോഴും വലിയ വിഭാഗം ആളുകളില്‍ നടക്കുന്നുണ്ട്. ഇതിനിടയിലാണ് വാക്സിന് വിതരണം റഷ്യ ആരംഭിച്ചിരിക്കുന്നത്.
വാക്സിന് ആദ്യം ലഭ്യമാകുക ആരോഗ്യ മേഖലയിലും സ്കൂളുകളിലും ജോലി ചെയ്യുന്നവര്‍ക്കും സമൂഹ്യ പ്രവര്‍ത്തകരും അടങ്ങുന്ന 13 ദശലക്ഷം ആളുകള്‍ക്കാണ്. ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് മോസ്കോ മേയര്‍ സെര്ജയ് സോബ്യാനിന്‍ ആണ്. കൂടുതല്‍ വാകസിന് ലഭ്യത അനുസരിച്ച് പട്ടിക വലുതാക്കുമെന്നും അദേഹം അറിയിച്ചു.
എന്നാല്‍ വിട്ടുമാറാത്ത അസുഖങ്ങള്‍ ഉള്ളവര്‍ക്കും, ഗര്‍ഭിണികള്‍, മുപ്പത് ദിവസം മുന്‍പ് കുത്തിവെയ്പ്പ് എടുത്തവര്‍, ശ്വാസകോസ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് വാക്സിന് ലഭിക്കുകയില്ല. വാക്സിന് ആദ്യം ലഭിക്കേണ്ട പട്ടികയിലുള്ളവര്‍ക്ക് 18 നും 60 നും ഇടയില്‍ പ്രായം ഉള്ളവര്‍ക്ക് 70 കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി സൗജന്യകൂടിക്കാഴ്ച്ചക്കുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.