പാലക്കാട് : അനധികൃതമായി സ്കൂട്ടറിൽ വിൽപ്പനക്ക് കൊണ്ടുവന്ന 8 ലിറ്റർ വിദേശമദ്യവുമായി ഒരാളെ പാലക്കാട് ടൗൺ നോർത്ത് പോലീസും, ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. മാട്ടുമന്ത, ചോളോട് സ്വദേശി സ്വാമിനാഥൻ എന്ന ചാമി (71) ആണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മാട്ടുമന്ത ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി വലയിലായത്. ഓരോ കുപ്പിയിലും 500 രൂപയോളം അമിത ലാഭം ഈടാക്കിയാണ് വിൽപ്പന നടത്തുന്നത്. 11 ഫുൾ ബോട്ടിലാണ് പിടിച്ചെടുത്തത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനയിലാണ് ഇന്നലെ രാത്രി അനധികൃത മദ്യവിൽപ്പന പിടികൂടിയത്.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS ൻ്റെ നിർദ്ദേശത്തെത്തുടർന്ന് , പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ, SCPO മാരായ കലാധരൻ, ജ്യോതികുമാർ , CPO മാരായ സുഗുണൻ, അനിൽകുമാർ ഡാൻസാഫ് സക്വാഡ് അംഗങ്ങളായ K. അഹമ്മദ് കബീർ, R. രാജീദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്ത്.