കൊട്ടാരക്കര : 2020 ഡിസംബര്‍ 08 ന് നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് സംബന്ധമായ ജോലികളില്‍ കൊല്ലം റൂറല്‍ ജില്ലയിലെ പോലീസിനെ സഹായിക്കുന്നതിനായി സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയമിക്കുന്നതിന് യോഗ്യരായവരില്‍ നിന്നും ( പോലീസ്, സൈന്യം, അര്‍ദ്ധസൈനിക സേനാവിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍, എന്‍.സി.സി കേഡറ്റുകള്‍, ഫയര്‍ഫോഴ്സ് സിവില്‍ വോളന്റിയര്‍മാര്‍, 18 വയസ്സിന് മുകളില്‍ പ്രായമുള്ള മുന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍) അപേക്ഷകള്‍ ക്ഷണിക്കുന്നു. നിയമനം രണ്ടു ദിവസത്തേയ്ക്ക് മാത്രമാണ്. നിയമിക്കപ്പെടുന്നവര്‍ക്ക് ഒരു ദിവസം 1250/- രൂപ നിരക്കില്‍ വേതനം നല്‍കുന്നതാണ്. നിയമനം ആഗ്രഹിക്കുന്നവര്‍ അപേക്ഷകള്‍ പേര്, മേല്‍വിലാസം, ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ (ഐ.എഫ്.എസ് കോഡ്, ബ്രാഞ്ച് സഹിതം) മൊബൈല്‍ നമ്പര്‍, പോലീസ് സ്റ്റേഷന് എന്നിവ സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ, കൊട്ടാരക്കര, പുനലൂര്‍ ഡി.വൈ.എസ്.പി. ഓഫീസുകളിലോ 28/11/2020 ന് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
0474-2451111 DySP Office Kottarakkara.
0475-2222595 DySP Office Punalur
9847544439- Election Cell
