റിയാദ്: സൗദിയില്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രവാസികളുള്‍പ്പെടെ എല്ലാ താമസക്കാര്‍ക്കും കോവിഡ് പ്രതിരോധ വാക്സീന് സൗജന്യമായി നല്‍കും. ആരോഗ്യ മന്ത്രാലയ അസി. അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി ആണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ കോവിഡ് 19 ബാധ ഏല്‍ക്കാത്ത രാജ്യത്തെ 70 ശതമാനം പേര്‍ക്കാണ് മുന്‍ഗണന നല്‍കുക. അടുത്ത വര്‍ഷം അവസാനത്തോടെ മുഴുവന്‍ പേര്‍ക്കും കുത്തിവയ്പ് നല്‍കാനാകുമെന്നതാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ നല്‍കില്ല. പ്രതിരോധ വാക്സീന് നല്‍കുന്നതിനുള്ള കൃത്യമായ പട്ടിക വരും ആഴ്ചകളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി 20 രാജ്യങ്ങളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന കോവാക്സ് മുഖേനയാണ് വാക്സീന് നല്‍കുന്നതിനുള്ള ഒരു ശ്രമം സൗദി നടത്തുന്നത്. വാക്സീന് നല്‍കുന്നതിന് അനുമതിയും അംഗീകാരവും ലഭിച്ചാലുടന്‍ സുരക്ഷിതവും ഫലപ്രദവുമായ രീതിയില്‍ എല്ലാവര്ക്കും അവ ലഭ്യമാക്കാന്‍ വാക്സീന് നിര്‍മാതാക്കളുമായി പ്രവര്‍ത്തിക്കും