പാലക്കാട് /തൃത്താല : എസ് വൈ എസ് ആനക്കര ചേക്കോട് യൂണിറ്റ് അറുപതോളം കോവിഡ് രോഗികൾ താമസിക്കുന്ന തൃത്താല ബ്ലോക്ക് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻററിലേക്ക് ആവശ്യമായ ഇലക്ട്രിക് കെറ്റലുകൾ നൽകി.

എസ് വൈ എസ്ജില്ലാ സെക്രട്ടറി അശ്റഫ് അഹ്സനി ആനക്കര നോഡൽ മെഡിക്കൽ ഓഫീസർ ഡോ: ബിജുമോൻ ജോസഫിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.ഡോക്ടർ രാജീവ് പി രാമൻ ( മെഡിക്കൽ ഓഫീസർ ,സിഎഫ്എൽടിസി കപ്പൂർ ) രാജീവ് കെ (ഹെൽത്ത് ഇൻസ്പെക്ടർ ) താജിഷ് ടിഎം ( നോഡൽ ഓഫീസർ , കപ്പൂർ ) അശ്വതി ടിടി ( സ്റ്റാഫ് നേഴ്സ് ) സ്നേഹ ആർ (സ്റ്റാഫ് നേഴ്സ് ) കമല വിടി , അംബരീഷ് ,ശാജി ചേക്കോട്, മുസ്തഫ KP, സിറാജ് ആനക്കര തുടങ്ങിയവർ സംബന്ധിച്ചു,നേരത്തെ ഈ സ്ഥാപനത്തിലേക്ക് പ്രാഥമിക ഉപകരണങ്ങളും എസ് വൈ എസ് നൽകിയിരുന്നു