ഭൂവനേശ്വര്‍: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഒഡീഷ ഗവര്‍ണര്‍ പ്രഫ. ഗണേഷിലാലിന്റെ ഭാര്യ സുശീലാ ദേവി (75) മരിച്ചു. നവംബര്‍ ഒന്നിനാണ് സുശീല ദേവിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭുവനേശ്വര്‍ എസ് യുഎം അട്ടിമേറ്റ് മെഡിക്കെയറില്‍ ചികില്‍സയിലായിരുന്നു. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായി സുശീല ദേവി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സുശീല ദേവി ഗണേഷിലാല്‍ ദമ്പതികൾക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി ഏഴു മക്കളുണ്ട്.
ഗവര്‍ണര്‍ പ്രഫ. ഗണേഷിലാല്‍ ഉള്‍പ്പെടെ കുടുംബത്തിലെ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.