തിരുവനന്തപുരം : രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 81.32 രൂപയായി. ഡീസലിന്റേത് 70.88 രൂപയുമായാണ് കൂടിയത്.
കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 81.81 രൂപ നല്‍കണം. ഡീസലിനാകട്ടെ 75.06 രൂപയുമാണ് പുതുക്കിയവില. വെള്ളിയാഴ്ച പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ വില സെപ്റ്റംബര്‍ 22നുശേഷവും ഡീസല്‍ വില ഒക്ടോബര്‍ രണ്ടിനുശേഷവും മാറ്റമില്ലാതെ തുടരുകയായിരുന്നു.