ഐപിഎല്‍ ടീം ഫ്രഞ്ചയ്സി വാങ്ങാന്‍ നടൻ മോഹന്‍ലാൽ രംഗത്ത് . ദക്ഷിണേന്ത്യയിലെ ബിസ്സിനസ്സ് മാനും
അദ്ദേഹത്തിന്റെ പങ്കാളിയാണെന്നും റിപ്പോര്‍ട്ടുണ്ട്. അദാനിയും അഹമ്മാദാബാദ് ടീമില്‍ നോട്ടമുണ്ട്. ടീം വാങ്ങണമെന്ന ഉറച്ച തീരുമാനത്തിലാണ് അദാനി ഗ്രൂപ്പ്.2021 മാര്‍ച്ച് മാസത്തില്‍ അടുത്ത ഐപിഎല്‍ സീസണ് ആരംഭിക്കനാണ് പദ്ധതി. 10 ദിവസം മുന്‍പാണ് യുഎഇ യില്‍ ഐപിഎല്‍ സീസണ് അവസാനിച്ചത്. 2021 ല്‍ നിലവിലുള്ള ഐപിഎല്‍ ടീമുകള്‍ 8 എന്നതില്‍നിന്നും എണ്ണം കൂട്ടാനും പദ്ധതിയുണ്ട്. എല്ലാ ടീമുകളുടെയും ഫ്രാഞ്ചൈസി ഉള്‍പ്പെടെ കളിക്കാരുടെ ലേലവും ഉടനടിയുണ്ടാകുമെന്ന് ടീം ഉടമകളെ ബിസിസിഐ അറിയിച്ചു. ഡിസംബറില്‍ നടക്കാന്‍ പോകുന്ന വാര്‍ഷിക ജനറല്‍ മീറ്ററിംഗില്‍ (AGM) ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകും.
