വയനാട് : പനമരം, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലേയും, അതിന് കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലേയും വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും യോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് പ്രാചാരണം ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീയാക്കേണ്ടതെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. പോളിംഗ് ബൂത്തുകൾക്ക് സമീപം മാലിന്യ സംസ്കരണ പ്ലാൻ്റും, കുടിവെള്ള സംവിധാനവും ഉറപ്പ് വരുത്തണമെന്നും നിർദേശിച്ചു. കോവിഡ് വ്യാപന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും വിശദീകരിച്ചു. യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ കെ. ജയപ്രകാശ് തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് വിശദീകരണം നടത്തി.
