കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭയില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്കി തുടങ്ങി. അമ്പലപ്പുറം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കലാകുമാരി ആണ് വരണാധികാരി കൃഷ്ണകുമാര്‍ മുന്‍പാകെ ആദ്യ പത്രിക നല്‍കിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കും. നേതാക്കളായ അനീഷ്കിഴക്കേകര, അജി കേളമത്ത് എന്നിവര്‍ക്കൊപ്പം എത്തിയാണ് കലാകുമാരി പത്രിക കൈമാറിയത്.
