ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് നാളെ മുതല്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമുള്ള പി.സി.ആര് പരിശോധനയുടെ നെഗറ്റീവ് ഫലം ഉള്ളവര്‍ക്ക് മാത്രമേ ഒമാനിലേക്ക് യാത്ര ചെയ്യാന്‍ കഴിയൂ.
രാജ്യത്ത് എത്തിക്കഴിഞ്ഞാലുടന്‍ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പിന്നീട് പതിനാല് ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം. എന്നാല്‍ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്ബോള്‍ നടത്തുന്ന പിസിആര്‍ പരിശോധനയിലും പിന്നീട് എട്ടാം ദിവസം നടത്തുന്ന പിസിആര്‍ പരിശോധനയിലും ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴാം ദിവസം ക്വാറന്റീന് അവസാനിപ്പിക്കാം. അല്ലാത്ത പക്ഷം പതിനാല് ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയും വേണം.