ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയിലെ വാഹന പാര്‍ക്കിങ് സ്ഥലത്ത് സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ സുരക്ഷാ ജീവനക്കാരന് അടക്കം മൂന്നു പേര് അറസ്റ്റില്‍. ഒക്ടോബര്‍ 31ന് രോഹിണി ജില്ലയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സുരക്ഷാ ജീവനക്കാരനെ ഞായറാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയില്‍ ബൗണ്‍സര്‍മാരായി ജോലി ചെയ്തിരുന്നവരാണ് മറ്റ് പ്രതികള്‍. കുടുംബാംഗത്തെയോ ബന്ധുവിനെയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനെന്ന് കള്ളം പറഞ്ഞാണ് തന്നെ പാര്‍ക്കിങ് സ്ഥലത്തേക്ക് കൊണ്ടു പോയതെന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ യുവതി പറയുന്നു.
യുവതിയെ സംസ്ഥാന സര്‍ക്കാറിന്റെ സംരക്ഷണ, തിരുത്തല്‍ സ്ഥാപനമായ നിര്‍മ്മല്‍ ചായയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
