കൊട്ടാരക്കര : കേരളപിറവിദിനത്തിൽ കേരളത്തിൽ പുതുതായി 15 സൈബർ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന്റെ ഭാ?ഗമായി കൊല്ലം റൂറലിൽ പുതുതായി ആരംഭിച്ച സൈബർ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് (01.11.2020) രാവിലെ 10.00 മണിക്ക് ബഹുമാന്യനായ കേരള മുഖ്യമന്ത്രി വെബ്ബിനാറിലൂടെ നിർവ്വഹിച്ചു. കൊട്ടാരക്കര ജില്ലാ പോലീസ് ആസ്ഥാനത്ത് സൈബർ സെൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലാണ് താൽകാലികമായി സൈബർ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്ന കൊട്ടാരക്കര പുലമൺ ജംക്ഷനിലുള്ള ട്രാഫിക് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് തുടർന്ന് സ്റ്റേഷൻ പ്രവർത്തനം മാറ്റുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ ഐ.പി.എസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ മെഡൽ നേടിയ ജില്ലയിലെ ആറ് സേനാം?ഗങ്ങൾക്കും മുഖ്യമന്ത്രിയുടെ മെഡൽ ജില്ലാ പോലീസ് മേധാവി ചടങ്ങിൽ വച്ച് നൽകി. അഞ്ചൽ പോലീസ് സ്റ്റേഷൻ എസ്.ഐ.ഒ.ജോൺസൺ, കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ജി.എ.എസ്.ഐ യും ജില്ലാ ലഹരി വിരുദ്ധ സ്കോഡ് അം?ഗവുമായ ആഷിർ കോഹൂർ, കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ ജി.എ.എസ്.ഐ ജംഹാം?ഗീർ.എ, കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ജി.എ.എസ്.ഐ. സന്തോഷ്.സി, ജില്ലാ ക്രൈം ബ്രാഞ്ചിലെ ജി.എ.എസ്.ഐ മനോജ്കുമാർ, കൊട്ടാരക്കര ഡി.വൈ.എസ്.പി ഓഫീസ് റൈട്ടർ സുജിത്.എസ്.എൽ എന്നിവർക്ക് മുഖ്യമന്തിയുടെ മെഡലും ഉത്ര കേസ് അന്വേഷണ ചുമതലയുണ്ടായിരുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആയ അശോകന് ഡി.ജി.പി യുടെ കമന്റേഷൻ സർട്ടിഫിക്കറ്റും ജില്ലാ പോലീസ് മേധാവി നൽകി. ചടങ്ങിൽ കൊട്ടാരക്കര എം.എൽ.എ ശ്രീമതി. പി.അയിഷാപോറ്റി മുഖ്യാതിഥി ആയിരിന്നു. ഉദ്ഘാടന പരിപാടികൾ കേരള പോലീസിന്റെയും ജില്ലാ പോലീസിന്റെയും ഫെയിസ്ബുക്ക് പേജിലൂടെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരുന്നു. സൈബർ പി.എസ്. എസ്.എച്ച്.ഒ ആയി സി.ഐ.റാങ്കിലുള്ള ഉദ്യ?ഗസ്ഥനായ ഏലിയാസ്.പി.ജോർജ്ജ് ചുമതല ഏറ്റെടുത്തു.
