കൊട്ടാരക്കര : 25.08.2020 ന് വൈകിട്ട് 5 മണിയോടുകൂടി മർത്തോമ സ്കൂളിന് സമീപം വച്ച് വല്ലം സ്വദേശിനിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലെ മൂന്നാം പ്രതിയായ പനവേലി ഇരണൂർ ലാവണ്യ നിവാസിൽ സുധീർ കുമാർ(18)നെ കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഈ കേസിലെ ഒന്നും രണ്ടും പ്രതികളെ നേരുത്തേ പിടികൂടിയിരുന്നു.
