പാലക്കാട് : പട്ടാമ്പി നഗരസഭ – താലൂക്ക് ആശുപത്രിയിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ പേ വാര്‍ഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് കെ.എസ്.ബി.എ തങ്ങള്‍ നിര്‍വ്വിച്ചു.

വൈസ് ചെയര്പേഴ്സന് കെ. ജയലേഖ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.കെ മുഷ്താഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി. സംഗീത, എ.കെ അക്ബര്‍, മുനീറ, കെ.വി.എ ജബ്ബാര്‍, കൗണ്‍സിലര്‍മാരായ കെ. ബഷീര്‍, കൃഷ്ണവേണി, താലൂക്ക് ആശുപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുല്‍ റഹ്മാന് എന്നിവര്‍ സംസാരിച്ചു.