തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം ഇനി എല്‍ഡിഎഫിനൊപ്പം. ജോസ് കെ മാണി വിഭാഗത്തെ ഘടകകക്ഷിയാക്കാന്‍ എല്‍ഡിഎഫ് യോഗം അനുമതി നല്കി. എല്‍ഡിഎഫിലെ 11ാമത് ഘടകകക്ഷിയാണ് കേരള കോണ്‍ഗ്രസ് എം. എല്‍ഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ എ വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്.
മുന്നണിയിലെ എല്ലാ ഘടകകക്ഷികളുമായും വിഷയം ചര്‍ച്ച ചെയ്തുവെന്നും കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എടുക്കുന്നതിനോട് അവരെല്ലാം അനുകൂലമായാണ് പ്രതികരിച്ചതെന്നും വിജയരാഘവന് പറഞ്ഞു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ മാറ്റമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ ഇത് വലിയ തോതില്‍ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.