ശുരനാട് : ശൂരനാട് തൃക്കുന്നപ്പുഴ, രാജേഷ് ഭവനിൽ രജേഷിനെ 13.10.2020 തീയതി വൈകിട്ട് 3 മണിയോടുകൂടി തടഞ്ഞ് നിർത്തി ആക്രമിച്ച കേസിലെ പ്രതികളായ (1) ശൂരനാട് തെക്ക് വില്ലേജിൽ തൃക്കുന്നപ്പുഴ വടക്ക് മുറിയിൽ നെടിയ തോണ്ടലിൽ രാമകൃഷ്ണപിള്ള മകൻ 38 വയസുള്ള രാജേഷ് (2) ശൂരനാട് തെക്ക് വില്ലേജിൽ തൃക്കുന്നപ്പുഴ വടക്ക് മുറിയിൽ കാട്ടൂർ വടക്കതിൽ സദാശിവൻപിള്ള മകൻ 30 വയസുള്ള സന്തോഷ്കുമാർ (3) ശൂരനാട് തെക്ക് വില്ലേജിൽ തൃക്കുന്നപ്പുഴ വടക്ക് മുറിയിൽ കാട്ടൂർ വടക്കതിൽ സദാശിവൻപിള്ള മകൻ 25 വയസുള്ള വിഷ്ണു എന്നിവരെ ശൂരനാട് സി.ഐ. ഫിറോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വാദിയും പ്രതികളുമായുള്ള മുൻ വിരോധമാണ് അക്രമത്തിന് ആധാരം.
