പൂയപ്പള്ളി : പ്രായപൂർത്തിയാകാത്ത 10 ഉം 8 ഉം വയസുള്ള രണ്ട് മക്കളേയും കുടുംബത്തേയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന കേസിലെ പ്രതികളായ കൊട്ടറ മാടൻവിള ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ ഷിജുവിന്റെ ഭാര്യ അഞ്ചു(30) നേയും കാമുകനായ കൊട്ടിയം ഉമയനല്ലൂർ കുന്നുംപുറത്ത് വീട്ടിൽ ദേവരാജൻ മകൻ രഞ്ജിത്ത് (30) നെയും പൂയപ്പള്ളി പോലീസ് പിടികൂടി. രഞ്ചിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ ഹാജരാക്കി. കോടതി ഇരുവരേയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയത്.
