കൊട്ടാരക്കര : സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ദേവസ്വം ബോർഡ് ജീവനക്കാരനായ RYF ജില്ലാ പ്രസിഡന്റ് സ. ലാലുവിനെ സസ്പെൻഡ് ചെയ്ത ദേവസ്വം ബോർഡ് നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് RSP-RYF പ്രവർത്തകർ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊട്ടാരക്കര അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി സ.തുളസീധരൻ പിള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് ജീവനക്കാർക്ക് തിരെഞ്ഞെടുപ്പിൽ മത്സരിക്കാനും രാഷ്ട്രീയ പ്രവർത്തനം നടത്താനും അവകാശം ഉണ്ടെന്നിരിക്കെ ബോർഡ് നടപടി നിയമ വിരുദ്ധ മാണെന്നും അവകാശങ്ങൾ സംരക്ഷിക്കാൻ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാൻ വേണ്ടി ഭരണകൂടം നടത്തുന്ന ഇത്തരം നടപടികൾ ഭീരുത്വം ആണെന്നും അദ്ദേഹം പറഞ്ഞു… RYF കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് രാകേഷ് ചൂരക്കോടിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ RYF മണ്ഡലം സെക്രട്ടറി ഷെമീന ഷംസുദീൻ, RSP മണ്ഡലം സെക്രട്ടറി സോമശേഖരൻ നായർ, വെളിയം ഉമേഷ്, എം. എസ്. ബിജു, അജയ് മോഹൻ, സലിം തുടങ്ങിയവർ സംസാരിച്ചു…
