ഇടുക്കി / ചെറുതോണി : ഇടുക്കി ജലസംഭരണിയിലെ ജല നിരപ്പ് 2391.04 അടി ഉയർന്നതിനാൽ ആദ്യ ജാഗ്രതാ നിർദ്ദേശം (നീല അലർട്ട്) പുറപ്പെടുവിച്ചു. ഡാം സുരക്ഷാ വിഭാഗം ഇതിനെകുറിച്ച് സൂഷ്മമായി വിലയിരുത്തി വരികയാണ്.
ഒക്ടോബർ 20 ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും, 2397.85 അടിയിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ ഡാം തുറക്കുമെന്നും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു. ഇതിനോടകം തന്നെ ഡാം സുരക്ഷാ വിഭാഗം കൺട്രോൾ തുറന്നു. ഫോൺ . 9496011994