കൊട്ടാരക്കര: തന്റെ മകൻറെ മകനായ 11 വയസ്സുകാരനെ മർദ്ദിച്ച മുത്തച്ഛനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു നടപടികൾ സ്വീകരിച്ചതായി കൊട്ടാരക്കര സിഐ ജോസഫ് ലിയോൺ അറിയിച്ചു. കൊട്ടാരക്കര നെല്ലിക്കുന്നം ആലുവിള വീട്ടിൽ യോഹന്നാൻ മകൻ 72 വയസ്സുള്ള ചെറിയാനെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. ചെറിയ കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു ആയതിനെ അടിസ്ഥാനത്തിൽ കൂടിയാണ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചത്
