തിരുവനന്തപുരം: ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് അഞ്ച് പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. സിആര്‍പിസി 144 പ്രകാരമാണ് ഉത്തരവ്. നാളെ രാവിലെ ഒന്‍പത് മുതല്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് നടപടി സ്വീകരിക്കാമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷസ്ഥിതിയിലാണ്. ഇന്നലെ 8135 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 7,013 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കടകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.