കോട്ടയം : പൊന്‍കുന്നം ചിറക്കടവ് പഞ്ചായത്ത് പതിനാറാം വാര്‍ഡ് പടിഞ്ഞാറ്റും ഭാഗത്ത് പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉപ്പുതറ പശു പാറ സ്വദേശിനി അക്ഷയ ആണ് മരിച്ചത്. 13 വയസായിരുന്നു. പടിഞ്ഞാറ്റും ഭാഗം മൂലയില്‍ രാധാമണിയമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു അക്ഷയ രാധാമണിയമ്മയുടെ മകന്റെ ഭാര്യയുടെ ചേച്ചിയുടെ മകളാണ് അക്ഷയ.രാധാമണിയമ്മയ്ക്കും മിന്നലേറ്റിരുന്നു.
