അരീക്കോട് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ് ക്യാമ്പിന് കീഴിലുള്ള വിവിധ ഡിറ്റാച്ചുമെന്റ് ക്യാമ്പുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ക്യാമ്പ് ഫോള്ളോവെർമാരെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 59 ദിവസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ 660 രൂപ നിരക്കിലായിരിക്കും നിയമനം. ഉദ്യോഗാർത്ഥികൾ യാതൊരു കാരണവശാലും സ്ഥിര നിയമനത്തിന് അർഹരല്ല.
സ്ഥലം, തസ്തിക, ഒഴിവുകളുടെ എണ്ണം, തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം, തീയതി എന്ന ക്രമത്തിൽ:
കണ്ണൂർ – കുക്ക് (2) കെ എ പി നാലാം ബറ്റാലിയൻ ക്യാമ്പ് മാങ്ങാട്ട്പറമ്പ് കണ്ണൂർ ഒക്ടോബർ 3.
കോഴിക്കോട് – കുക്ക് (1), വാട്ടർ കരിയർ (1) കോഴിക്കോട് റൂറൽ എ ആർ ക്യാമ്പ് ഒക്ടോബർ 5.
വയനാട് – കുക്ക് (2) വയനാട് എ ആർ ക്യാമ്പ് ഒക്ടോബർ 7.
നിലമ്പൂർ -കുക്ക് (2), അരീക്കോട് – ധോബി (4), സ്വീപ്പർ (5), വാട്ടർ കരിയർ (2), ബാർബർ (3) ക്യാറ്റ്സ് ക്യാമ്പ് അരീക്കോട്, ഒക്ടോബർ 9.