ബത്തേരി : യൂത്ത് കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭയിൽ 50 വർഷം പൂർത്തീകരിച്ചത്തിൻ്റെ ഭാഗമായി സ്നേഹ സദസ്സ് സംഘടിപ്പിച്ചു .ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ ഇന്ദ്രജിത്ത് ,സിജു പൗലോസ്, ഉമ്മർ കുണ്ടാട്ടിൽ ,ലയണൽ മാത്യൂ ,അനുമോദ് കുമാർ, നിഖിൽ തോമസ്, യൂനിസ ലി തുടങ്ങിയവർ സംസാരിച്ചു.
