ചാലിശ്ശേരി:- തൃത്താല നിയോജക മണ്ഡലം ഒ ബി സി കോൺഗ്രസിന്റെ നേതൃത്വത്തിൽ ആചരിച്ച വിശ്വകർമ്മദിനംശ്രീസിവിബാലചന്ദ്രൻ ഉദ്ഘാടനം
ചെയ്തു. പരമ്പരാഗത തൊഴിലാളികളെ വ്യവസാ
യ തൊഴിലാളികളായി മാറ്റാനാണ് സർക്കാറുകൾ
ശ്രമിക്കുന്നതെന്ന് മുൻ ഡി സി സി പ്രസിഡന്റും കെ പി സി സി നിർവാഹക സമിതി അംഗവുമായ അദ്ദേഹം പറഞ്ഞു നിയോജക മണ്ഡലം പ്രസിഡന്റ് ലിബിൻ ആനക്കര അധ്യക്ഷനായ യോഗത്തിൽ ഒ ബി സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു നാസർ മുഖ്യ പ്രഭാഷണം നടത്തി തൃത്താല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി എ വാഹിദ്, രവി മാരാത്ത്, പി സി ഗംഗാധരൻ മുഹമ്മദ് കെ വി, ഹുസൈൻ തട്ടത്താഴത്ത്, അനിൽ കറോളി, ആർ ജി ഉണ്ണി എന്നിവർ പങ്കെടുത്തു സംസാരിച്ചു വിശ്യകർമ്മരെ വേദിയിൽ വെച്ച് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു
