അഞ്ചൽ : അഞ്ചലിൽ വാടക വീട്ടിൽ ചിതറ കണേങ്കോട് സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിതറ കണേങ്കോട് ചരിവിള പുത്തൻ വീട്ടിൽ പ്രസാദിനെയാണ് അഞ്ചൽ അഗസ്ത്യ കോട്ടിലെ വാടക വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് . ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ വാടക വീട്ടിൽ കിടപ്പ് മുറിയിലെ ഫാനിൽ പ്രസാദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രസാദും ഭാര്യ ഗീതുവും ആറു വയസുള്ള മകളുമായി കഴിഞ്ഞ 4 മാസമായി അഗസ്ത്യ കോട് ഗ്യാസ് ഏജൻസിയക്ക് സമീപം വാടകയ്ക്ക് താമസിച്ച് വരുകയായിരിന്നു. പെയിന്റിംഗ് തൊഴിലാളിയായ പ്രസാദിന്റെ ഭാര്യ ഗീതുവിന് അഞ്ചലിലെ സ്വകാര്യ സ്കൂളിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് ഇവിടെ താമസമായത്. അഞ്ചൽ പോലീസ് സ്ഥലത്തെത്തി നിയമനടപടി പൂർത്തിയക്കിയശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. എസ്.ഐ അജിത, സിനീയർ പോലീസ് ഓഫീസർ അജയൻ എന്നിവരുടെ നേതൃത്യത്തിലാണ് നടപടി പൂർത്തികരിച്ചത്.
