ചടയമംഗലം : ചെറുവക്കൽ സ്വദേശിയായ ഷിബു(38) നെ മദ്യം നൽകാത്തതിലുള്ള വിരോധം നിമിത്തം ഇരുമ്പ് ഉളി കൊണ്ട് തലയ്ക്കടിച്ച് നിലത്തിട്ട്, നിലത്ത് വീണു കിടന്ന ആവലാതിക്കാരന്റെ പുറത്ത് കയറി ഇരുന്ന് തലയ്ക്ക് ഉളികൊണ്ട് പലപ്രാവശ്യം ആഞ്ഞ് ഇടിച്ച് മാരകമായി പരിക്കേല്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കിളിമാനൂർ ചിറ്റിലഴികം ഐശ്വര്യ ഭവനിൽ ചെല്ലപ്പൻ മകൻ അനിൽ കുമാർ (47) നെ ചടയമംഗലം എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
