കൊട്ടാരക്കര : കഴിഞ്ഞ ദിവസം ( 25.08.2020 ) വൈകിട്ട് അഞ്ച് മണിയോട് കൂടി കൊട്ടാരക്കര മർത്തോമ സ്കൂളിന് സമീപത്തുള്ള ഇട റോഡ് വഴി ലോട്ടസ് റോഡിലേക്ക് നടന്ന് പോവുകയായിരുന്ന കൊട്ടാരക്കര വല്ലം കൊല്ലായ്ക്കര സ്വദേശിനിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതിയെ സംഭവം നടന്ന് മണിക്കൂറുകൾക്കകം കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര അമ്പലക്കര ഇരുകുന്നം വിഷ്ണു ഭവനിൽ തുളസീധരൻ മകൻ വിഷ്ണു (26) ആണ് പിടിയിലായത്. നടന്ന് പോവുകയായിരുന്ന ആവലാതിക്കാരിയുടെ കഴുത്തിന് വലത് ഭാഗത്തായി അടിച്ച ശേഷം പ്രതി അരപവൻ തൂക്കം വരുന്ന സ്വർണമാല വലിച്ച് പൊട്ടിച്ച് ഓടുകയായിരുന്നു. സംഭവം നടന്ന് കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ കൊണ്ട് എസ്.എച്ച്.ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ മാരായ രാജീവ്, അരുൺ ജെ.പി, എസ്.ഐ ഗ്രേഡ് അജയൻ, എ.എസ്.ഐ മാരായ രമേശ് കുമാർ, ജോൺസൺ, രാധാകൃഷ്ണപിള്ള, അജയകുമാർ, സി.പ.ഒ സലിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
