കൊട്ടാരക്കര : ആംബുലൻസ് ഡ്രൈവറായ കൊട്ടാരക്കര ആനക്കോട്ടൂർ വടക്കേക്കര വീട്ടിൽ ഉണ്ണിക്കുട്ടനെ ആക്രമിച്ച് പരിക്കേൽപിക്കുകയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ സെക്യൂരിറ്റി റൂം അടിച്ച് തകർത്ത് സർക്കാരിന് നാൽപതിനായിരം രൂപയുടെ നഷ്ടം വരുത്തിയ കേസിലെയും പ്രതിയായ അഞ്ചൽ, ഇടമുളക്കൽ, ഇടയം ഷീജാ ഭവനിൽ അജയകുമാർ മകൻ സനീഷ് (26) കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. കൊട്ടാരക്കര സി.ഐ. ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്.
