ഓണക്കാലത്തോടനുബന്ധിച്ച് കോവിഡ് 19 വ്യാപനം വര്‍ധിക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമേ കടകളില്‍ കച്ചവടം പാടുള്ളു. പ്രവേശിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പൂക്കള്‍ എത്തുമെന്നതിനാല്‍ സംസ്ഥാന തല പഠനത്തിന് ശേഷം കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കും. ഓണസദ്യ വീടുകളില്‍ മാത്രമേ അനുവദിക്കൂ. അത്തച്ചമയം പോലുള്ള ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നടത്തുന്നതിനെ പറ്റി ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഓണത്തോട് അനുബന്ധിച്ചുള്ള പ്രദര്‍ശനങ്ങള്‍ അനുവദിക്കില്ല. ഓണക്കാലത്തെ ക്രമീകരണങ്ങള്‍ സംബന്ധിച്ചു വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു കൂടുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കും.
ഹോട്ടലുകളിലും റെസ്റ്റോറന്റ്കളിലും സാമൂഹിക അകലം പാലിച്ചു കൊണ്ട് ആളുകള്ക്കിരുന്ന് ഭക്ഷണം കഴിക്കാന്‍ ഉള്ള അനുവാദം നല്കി. മാസങ്ങളായി അടഞ്ഞു കിടക്കുന്ന ഹോട്ടലുകളും ഹോം സ്റ്റേകളും കര്‍ശന നിയന്ത്രങ്ങള്‍ പാലിച്ചു കൊണ്ട് തുറക്കാന്‍ അനുവാദം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കും. എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ ഇടക്കിടെ അണുനശീകരണം നടത്തണം.