തിരുവനന്തപുരം : ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയായ ബിജുലാലിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാന്‍ അപേക്ഷ തള്ളിയത്. പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.
വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്നും 2,73,99,000 രൂപയാണ് ബിജു ലാല്‍ തട്ടിയെടുത്തെന്നാണ് പോലീസ് കേസ്. തുടരന്വേഷണത്തില്‍ ട്രഷറിയില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത് 73 ലക്ഷമാണെന്ന് കണ്ടെത്തി. ബാക്കി പണം ബിജു ലാലിന്റെയും കേസിലെ രണ്ടാം പ്രതിയായ സിമിയുടെയും അക്കൗണ്ടുകളിലുണ്ടെന്നും കണ്ടെത്തി.