പൊതുജനങ്ങളുടെ പരാതി ടോൾ ഫ്രീനമ്പറിൽ 1800-425-1125 അറിയിക്കാം
പാലക്കാട് : ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഓണ വിപണിയിലെത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷണശാലകളിലും ഭക്ഷണവിതരണശാലകളിലും ശുചിത്വമാനദണ്ഡങ്ങൾ പരിശോധിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൂന്ന് സ്ക്വാഡുകൾ ഓഗസ്റ്റ് 17 മുതൽ സെപ്തംബർ അഞ്ച് വരെ പ്രവർത്തിക്കും. മൊത്ത വിൽപന കേന്ദ്രങ്ങൾ, ഭക്ഷ്യ നിർമ്മാണ വിതരണ കേന്ദ്രങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ചില്ലറവിൽപന കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തും. നിരത്തുകളുടെ അരികിൽ ഭക്ഷണവിൽപന നടത്തുന്നവരെയും പ്രത്യേകം നിരീക്ഷിക്കുന്നതിന് സ്ക്വാഡുകൾക്ക് നിർദ്ദേശം നൽകിയട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷ്ണർ അറിയിച്ചു. റെഡി ടു ഈറ്റ് ഭക്ഷണവസ്തുക്കൾ ഉണ്ടാക്കി വിൽപന നടത്തുന്നവർ ഉൾപ്പെടെയുളളവർ വെളളം പരിശോധിച്ച റിപ്പോർട്ട്, ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുവരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും കൈവശം സൂക്ഷിക്കേണ്ടതാണ്. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധനകളിൽ ഉറപ്പുവരുത്തും.
വിപണിയിൽ ലഭ്യമായിട്ടുളള ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ച് പൊതുജനങ്ങൾക്കുളള പരാതികൾ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ടോൾ ഫ്രീനമ്പറായ 1800-425-1125 ലും താഴെപറയുന്ന നമ്പറുകളിലും അറിയിക്കാം.
ഭക്ഷ്യ സുരക്ഷ അസി. കമ്മീഷ്ണർ, പാലക്കാട് – 8943346189
ഭക്ഷ്യ സുരക്ഷ ഓഫീസർ, പലക്കാട് സർക്കിൾ – 8943346599
ഭക്ഷ്യ സുരക്ഷ ഓഫീസർ, മലമ്പുഴ സർക്കിൾ – 7593873314
ഭക്ഷ്യ സുരക്ഷ ഓഫീസർ, ചിറ്റൂർ സർക്കിൾ -7593873325
ഭക്ഷ്യ സുരക്ഷ ഓഫീസർ, ആലത്തൂർ സർക്കിൾ -8943341890
ഭക്ഷ്യ സുരക്ഷ ഓഫീസർ, കോങ്ങാട് സർക്കിൾ -7593873340
ഭക്ഷ്യ സുരക്ഷ ഓഫീസർ, മണ്ണാർക്കാട് സർക്കിൾ -7593000863
ഭക്ഷ്യ സുരക്ഷ ഓഫീസർ, ഒറ്റപ്പാലം സർക്കിൾ -7593873329
നോഡൽ ഭക്ഷ്യ സുരക്ഷ ആഫീസർ – 9446906839