തിരുവനന്തപുരം : ഓണം പ്രമാണിച്ച് ഫുള്‍ടൈം, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, വര്‍ക്ക് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫ്, എല്ലാ വകുപ്പുകളിലെയും എസ്.എല്‍.ആര്, എം.എന്‍.ആര് ജീവനക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍, കോളേജുകള്‍, പോളിടെക്നിക്കുകളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഗസ്റ്റിലെ ശമ്പളം മുന്‍കൂറായി വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. സര്‍വ്വീസ് പെന്‍ഷനേഴ്സ്, ഫാമിലി പെന്‍ഷനേഴ്സ്, കെ.എഫ്.എഫ് പെന്‍ഷനേഴ്സ് എന്നീ വിഭാഗക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ പെന്ഷന് ഈ മാസം 20 മുതല്‍ വിതരണം ചെയ്യുന്നതിനും ഉത്തരവായിട്ടുണ്ട്.
