വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ചിറ്റാറിൽ മരിച്ച പി പി മത്തായിയുടെ വീട് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി പ്രവർത്തകർ സന്ദർശിച്ചു . മരണത്തെ സംബന്ധിച്ച അന്വേഷണം ഉർജ്ജിതമാക്കണമെന്ന് ആവഷ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് നിവേദനം നൽകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി സണ്ണി തോമസ് അറിയിച്ചു . സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് ഗ്ലാഡ്സൺ ജേക്കബ് , വൈസ് പ്രസിഡൻറ് പി പി ജോസഫ് , സംസ്ഥാന ജനറൽ സെക്രട്ടറി ജോക്കബ് പുതുപ്പള്ളി , സംസ്ഥാന കർഷക പ്രസിഡൻറ് ടോമിച്ചൻ കോട്ടയം , ഷിനു , എബ്രഹാം വർഗീസ് എന്നിവർ പങ്കെടുത്തു .
