മുത്തങ്ങ : വയനാട് എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവര പ്രകാരം മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് KA 54 6866 നമ്പർ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 18500 പാക്കറ്റ് ഹാൻസ് വയനാട് എക്സൈസ് ഇന്റലിജൻസും മുത്തങ്ങ എക്സൈസ് പാർട്ടിയും ചേർന്ന് പിടികൂടി.

കർണ്ണാടകയിൽ നിന്നും ബത്തേരിയിലേക്ക് വിൽപ്പനക്ക് 14 ചാക്കുകളിലായി കൊണ്ടുവന്നതാണ് ഇത്. വിപണിയിൽ ഉദ്ദേശം കാൽക്കോടിയോളം രൂപ വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. ഇന്റലിജൻസ് ഇൻസ്പെക്ടർ സുനിൽ.M. K , ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടർ ഹരീഷ് കുമാർ പ്രിവന്റീവ് ഓഫീസർമാരായ K. രമേഷ്, PS വിനീഷ് , KP ലത്തീഫ്, KV വിജയകുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ ജോമോൻ , രാജേഷ് തോമസ് , എക്സൈസ് ഡ്രൈവർ M M ജോയി എന്നിവർ പാർട്ടിയിലുണ്ടായിരുന്നു.കർണാടകയിലെ ഗുണ്ടൽപേട്ട, ഭീമൻ വീട് സ്വദേശികളായ മല്ലു (27 വയസ് ) കൃഷ്ണ (30 വയസ്) എന്നിവരെ അറസ്റ്റ് ചെയ്തു.

പ്രതികളേയും തൊണ്ടിമുതലുകളും വാഹനവും സുൽത്താൻ ബത്തേരി പോലീസിന് കൈമാറി. കഴിഞ്ഞ മാസവും എക്സൈസ് പാർട്ടി സുൽത്താൻ ബത്തേരിയിൽ വച്ച് 680 കിലോ ഹാൻസ് പിടികൂടിയിരുന്നു.