അബുദബി : അബുദബിയിൽ 205 സ്വകാര്യ വിദ്യാലയങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി, ദേശീയ ദുരന്ത നിവാരണ സമിതി അഡെക് മായി ചേര്‍ന്നു നടത്തിയ പരിശോധനകള്‍ക്കു ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നത് . വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറികളില്‍ നേരിട്ട് എത്തി പഠനം തുടരാനാകുന്ന തരത്തില്‍ സ്വകാര്യ സ്കൂളുകള്‍ തയ്യാറാക്കിയ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത് .
ഓഗസ്റ്റ് 30 നാണു സ്കൂളുകള്‍ തുറക്കുക. കര്‍ശനമായ കോവിഡ് മുന്‍കരുതലുകളാണ് സ്കൂളുകള്‍ ഇതനുസരിച്ചു എടുക്കേണ്ടത്. അധ്യാപകരും ,മറ്റു ജീവനക്കാരും , 12 വയസ്സിനു മുകളിലുള്ള കുട്ടികളും കോവിഡ് പരിശോധന നടത്തിയിരിക്കണം . ഒരു ക്ലാസ്സിൽ പരമാവധി 15 വിദ്യാര്‍ത്ഥികള്‍ ,ഒന്നര മീറ്റര്‍ സാമൂഹിക അകലം , 6 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് , ശരീര താപനില പരിശോധന തുടങ്ങിയ നിരവധി നിബന്ധനകളോടെയാണ് സ്കൂളുകള്‍ തുറക്കുന്നതിനു അനുമതി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകൾ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അധ്യയന വര്‍ഷത്തിലെ ആദ്യ ടേമില്‍ മാത്രമേ അതിനു അനുമതിയുണ്ടായിരിക്കൂ എന്ന് അഡെക് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.