തിരുവനന്തപുരം : കോവിഡ് പ്രോട്ടക്കോള്‍ പാലിച്ച് ശബരിമലയൊഴികെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം. ഒരേസമയം 5 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം.
ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം നിയന്ത്രണമുണ്ട്. മാസ്ക്, സാമൂഹ്യ അകലം, ദര്‍ശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തല്‍ ഇവ നിര്‍ബന്ധമാണ്. 10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുള്ളവർക്കും ക്ഷേത്രത്തിൽ പ്രവേശനം ഇല്ല.
രാവിലെ 6ന് മുന്‍പും വൈകിട്ട് ആറര മുതല്‍ ഏഴ് വരെയും പ്രവേശനം ഉണ്ടാവില്ല. കോവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ മാര്‍ച്ച് 22 മുതല്‍ 5 മാസമായി ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.