ശ്രീനഗർ : ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയില്‍ രാവിലെയുണ്ടായ ആക്രമണത്തിലാണു സൈനികര്‍ വീരമൃത്യു വരിച്ചത്.
ക്രീരി ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ്, ജമ്മു കാഷ്മീര്‍ പോലീസ് സംയുക്ത സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിനുശേഷം ഭീകരര്‍ രക്ഷപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിവരികയാണെന്ന് ഐജി വിജയ് കുമാര്‍ പറഞ്ഞു. കാഷ്മീരില്‍ സുരക്ഷാ സേനയ്ക്കു നേര്‍ക്ക് ഈയാഴ്ചയുണ്ടാകുന്ന മൂന്നാമത് ആക്രമണമാണിത്. ഓഗസ്റ്റ് പതിനാലിനു നൗഗാമിലുണ്ടായ ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള-ശ്രീനഗര്‍ ദേശീയപാതയിലും സൈന്യത്തിനു നേരെ ആക്രമണമുണ്ടായി.