തിരുവനന്തപുരം : തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ നാല് ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രസവം കഴിഞ്ഞ ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗബാധയുണ്ടായി. എല്ലാവരെയും പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൂടാതെ തിരുവനന്തപുരത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 പേര്‍ക്കും സ്പെഷ്യല്‍ സബ് ജയിലില്‍ ഒരാള്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി ഉയര്‍ന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ജയില്‍ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ജയില്‍ ആസ്ഥാനത്തെ ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തെ മുഴുവന്‍ തടവുകാര്‍ക്കും രണ്ടു ദിവസത്തിനുളളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് അറിയിച്ചിട്ടുണ്ട്.
