ഡല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 64,553 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് വരെ 24,61,190 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1007 മരണങ്ങള് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ കണക്കുകളനുസരിച്ച് ഇത് വരെ 48,040 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1.95 ശതമാനമാണ് രാജ്യത്ത് മരണനിരക്ക്. ഇത് വരെ 17, 51, 555 പേര് രോഗമുക്തി നേടിയെന്നതാണ് ആശ്വാസകരമായ വാര്‍ത്ത. രോഗമുക്തി നിരക്ക് 71 ശതമാനമാണ്