അയോധ്യയിൽ രാം ജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാമ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദിപങ്കിട്ട മഹന്ദ് നൃത്യ ഗോപാൽ ദാസിനാണ് രോഗം സ്ഥിരീകരിച്ചത്. മോദി അടക്കമുള്ള പ്രമുഖരുമായും ഇദ്ദേഹം ചടങ്ങിൽ വേദി പങ്കിട്ടിരുന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ അനന്ദിബെൻ പട്ടേൽ, ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് എന്നിവരുൾപ്പെടെ അഞ്ചുപേരായിരുന്നു ഗോപാൽ ദാസിനോടൊപ്പം പരിപാടിയിൽ വേദിയിലുണ്ടായിരുന്നത്.
മഥുരയിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളിൽ പങ്കെടുത്തതിന് ശേഷം നടന്ന പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.