കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിലെ നവീകരണ പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കും .പിൻ ഭാഗത്തുള്ള പഴയ മോർച്ചറി കെട്ടിടങ്ങൾ പൊളിച്ചു മാറ്റും. മോർച്ചറിയും പോസ്റ്റുമോർട്ടം മുറിയും പേ വാർഡ് കെട്ടിടത്തിലെ നാലു മുറികളിലേക്ക് താൽക്കാലികമായി മാറ്റാൻ തീരുമാനമായിട്ടുണ്ട്. ഘട്ടം ഘട്ടമായിട്ടാണ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നത് .ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള വലിയ രണ്ടു കെട്ടിട സമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്. 67 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 25 ന് രാവിലെ 11 മണിയോടെ മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. നിർമ്മാണനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം അയിഷപോറ്റി എം എൽ എ യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുകയും നഗരസഭാ ചെയർപേഴ്സൺ ബി ശ്യാമള അമ്മ അധ്യക്ഷത വഹിക്കുകയും ചെയ്തു. കൂടാതെ വൈസ് ചെയർമാൻ ഡി . രാമകൃഷ്ണപിള്ള , സൂപ്രണ്ട് ഡോ. കെ . ആർ . സുനിൽകുമാർ , കൗൺസിലർമാരായ എസ്. ആർ. രമേശ് , സി. മുകേഷ് , ഉണ്ണിക്കൃഷ്ണമേനോൻ , സെയിനുലാബ്ദീൻ എന്നിവർ പങ്കെടുത്തു
